എഐ സൗന്ദര്യ മത്സരത്തില്‍ തട്ടമിട്ട സുന്ദരി ജേതാവ്

News Photo 1 - Europe - Otta Nottathil - ai_beauty_pageant_hijabNews Photo 2 - Europe - Otta Nottathil - ai_beauty_pageant_hijab
ലണ്ടന്‍: ലോകത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൗന്ദര്യപ്പട്ടം സ്വന്തമാക്കി മൊറോക്കന്‍ എഐ നിര്‍മിതിയായ കെന്‍സ ലെയ്ലി. 1500 ലധികം എഐ നിര്‍മിത സുന്ദരികളോട് മത്സരിച്ചാണ് ആക്റ്റിവിസ്ററ്, ഇന്‍ഫ്ലുവന്‍സര്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയയായ കെന്‍സ സൗന്ദര്യ കിരീടം ചൂടിയത്. മെറിയം ബെസ്സയാണ് കെന്‍സയെ നിര്‍മിച്ചത്. 20,000 ഡോളറാണ് സമ്മാനത്തുക.

ഹിജാബ് ധരിച്ചെത്തുന്ന കെന്‍സയ്ക്ക് ഇന്‍സ്ററഗ്രാമില്‍ മാത്രം 193,000 ഫോളോവേഴ്സ് ആണുള്ളത്. മൊറോക്കന്‍ സമൂഹവുമായി ബന്ധപ്പെട്ടാണ് കെന്‍സയുടെ പ്രവര്‍ത്തനങ്ങള്‍. മൊറോക്കോയിലെയും മിഡില്‍ ഈസ്ററിലെയും സ്ത്രീശാക്തീകരണമാണ് കെന്‍സയുടെ ലക്ഷ്യം. മൊറോക്കോയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. പ്രേക്ഷകരുമായി 7 ഭാഷകളില്‍ കെന്‍സ സംവദിക്കും. 24 മണിക്കൂറും ആക്റ്റീവുമാണ്. 100 ശതമാനം എഐ മാത്രം ഉപയോഗിച്ചുള്ള വിവിധ സാങ്കേതിക വിദ്യകളാലാണ് കെന്‍സയുടെ രൂപവും ശബ്ദവും നിര്‍മിച്ചിരിക്കുന്നത്.

ഫ്രാന്‍സിനെ പ്രതിനിധീകരിച്ചിരുന്ന ലാലിന വാലിന, പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ചിരുന്ന ഒലീവിയ സി എന്നിവരും പരാമര്‍ശിക്കപ്പെട്ടു. രൂപം, ഓണ്‍ലൈന്‍ ഇന്‍ഫ്ലുവന്‍സ്, സാങ്കേതിക വിദ്യയിലെ സങ്കീര്‍ണത എന്നിവയെല്ലാം കണക്കിലെടുത്താണ് എഐ മിസ് ബ്യൂട്ടി കിരീടം പ്രഖ്യാപിച്ചത്.

അവസാന പത്തു പേരുടെ പട്ടികയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന സാറാ ശതാവരിയും ഇടം പിടിച്ചിരുന്നു. രാഹുല്‍ ചൗധരിയാണ് സാറയെ നിര്‍മിച്ചിരുന്നത്. പ്രധാനമായും ആരോഗ്യം, ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നിവയെയാണ് സാറാ കൈകാര്യം ചെയ്തിരുന്നത്. യാത്രയും ഫാഷനും ഇഷ്ടപ്പെടുന്ന ആരോഗ്യബോധമുള്ളയാള്‍ എന്നാണ് ഇന്‍സ്ററയില്‍ സാറ വ്യക്തമാക്കിയിരിക്കുന്നത്. 7,914 ഫോളോവേഴ്സാണ് ഇന്‍സ്ററയില്‍ സാറയ്ക്കുള്ളത്.
- dated 11 Jul 2024

Comments:

Keywords: Europe - Otta Nottathil - ai_beauty_pageant_hijab Europe - Otta Nottathil - ai_beauty_pageant_hijab,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ryair_new_baggage_rules_nov_10_2026_oct_31_2026
യൂറോപ്പ് റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
syro_malabar_appostolic_visitator_10_years_celebrations_oct_31_2026
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
pope_leo_XIV_voted_in_US_by_election_by_post_oct_30_2026
യൂറോപ്പ് ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്
train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!